കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിൽ അധിഷ്ഠിതമായ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളി ;എ .ഐ .എസ് .എഫ്

0 1,170

കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിൽ അധിഷ്ഠിതമായ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് നേരെയുള്ള വെല്ലുവിളി ;എ .ഐ .എസ് .എഫ്

 

കൽപ്പറ്റ : വര്‍ഗീയതയിലും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലും അധിഷ്ഠിതമായ ദേശീയ വിദ്യാഭ്യാസ നയം 2021 തള്ളിക്കളയുവാന്‍ എ .ഐ .എസ് .എഫ് വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കല്‍പ്പറ്റ കിരണ്‍ നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാര്‍ ദിനേശ് കുമാര്‍ സ്വാഗതം ആശംസിച്ചു, കണ്‍വീനര്‍ അഭിജിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനം എ .ഐ . എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് കബീര്‍ മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു.

കിരണ്‍ അനുസ്മരണ എന്‍ഡോവ്‌മെന്റ് ,സി.പി. ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഡോ.അമ്പി ചിറയില്‍, സി.പി. ഐ മണ്ഡലം സെക്രട്ടറി വി യൂസഫ്, എ. കെ. എസ്. ടി. യു .ജില്ലാ സെക്രട്ടറി ശ്രീജിത്ത് വാകേരി, എ. ഐ. എസ് . എഫ് , ജില്ലാ സെക്രട്ടറി ലെനി സ്റ്റാന്‍സ് ജേക്കബ്, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഡോ. ജിപ്‌സണ്‍ വി പോള്‍,
എ. ഐ. ടി. യു. സി സംസ്ഥാന കൗണ്‍സില്‍ അംഗം കൃഷ്ണകുമാര്‍, പ്രവാസി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ഫാരിസ്, എ. ഐ. എസ് .എഫ് കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി രജീഷ്, എ. ഐ.എസ് .എഫ് ബത്തേരി മണ്ഡലം സെക്രട്ടറി സുമേഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ബിമല്‍ ജോര്‍ജ് സെക്രട്ടറിയും അഭിജിത്ത് ഇ പ്രസിഡന്റുമായ പുതിയ കമ്മിറ്റി നിലവില്‍ വന്നു.