ദേശീയ പാതാ വികസനം: പ്രാദേശിക പ്രശ്‌നങ്ങൾ പരിഗണിക്കാമെന്ന് എൻ എ എച്ച് ഐ

0 410

ദേശീയ പാതാ വികസനം: പ്രാദേശിക പ്രശ്‌നങ്ങൾ പരിഗണിക്കാമെന്ന് എൻ എ എച്ച് ഐ

 
കണ്ണൂർ ജില്ലയിലെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തിൽ ഉയരുന്ന പ്രായോഗിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി (എൻ എച്ച് എ ഐ) തയ്യാറാകണമെന്ന് ജില്ലയിലെ എംഎൽഎമാർ ആവശ്യപ്പെട്ടു. എൻ എച്ച്-66 വികസനം സംബന്ധിച്ച് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് എം എൽ എ മാർ ഇക്കാര്യം ഉന്നയിച്ചത്. കലക്ടറുടെ ചേംബറിലും തൽസമയം ഓൺലൈനിലുമായാണ് യോഗം ചേർന്നത്.
ഹൈവെ വികസനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി സി എച്ച് സി-പാറക്കൽ റോഡിൽ ബോക്‌സ് കൾവെർട്ട് സ്ഥാപിക്കണമെന്ന് കെ വി സുമേഷ് എം എൽ എ ആവശ്യപ്പെട്ടു. പയ്യന്നൂർ മേഖലയിലെ പ്രമുഖ ജലസ്രോതസ്സായ വെള്ളൂർ രാമൻകുളം പൂർണമായും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ദേശീയപാത അതോറിറ്റി സ്വീകരിക്കണമെന്ന് ടി ഐ മധുസൂദനൻ എം എൽ എ പറഞ്ഞു. മണക്കാട് കരിവെള്ളൂർ കോറോം റോഡിൽ ചെറുവാഹനങ്ങൾക്കുള്ള അടിപ്പാതയും പയ്യന്നൂർ മണിയറ റോഡിൽ അടിപ്പാതയും നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുയർന്ന ഗൗരവതരമായ പ്രശ്‌നങ്ങൾ പരിഗണിക്കാമെന്ന് എൻ എച്ച് എ ഐ അധിക്യതർ ഉറപ്പ് നൽകി. എം എൽ എ മാരായ കെ പി മോഹനൻ, സജീവ് ജോസഫ് എന്നിവർ ചേംബറിലും രാമചന്ദ്രൻ കടന്നപ്പള്ളി, എം വിജിൻ എന്നിവർ ഓൺലൈനായും സംബന്ധിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.