നാഷണൽഎക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മിറ്റി വീരമൃത്യു വരിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

0 299

നാഷണൽഎക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മിറ്റി വീരമൃത്യു വരിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു

ഇന്ത്യൻ സൈന്യത്തിന് നേരെ ലഡാക്കിൽ ചൈന നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചും, വീരമൃത്യു വരിച്ച വീര ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു കൊണ്ടും കോളയാട് ടൌണിൽ നാഷണൽഎക്സ് സർവ്വീസ്മെൻ കോർഡിനേഷൻ കമ്മിറ്റി കോളയാട് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി. യൂണിറ്റ് പ്രസിഡണ്ട് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പ്രഭാകരൻ, രമേശൻ ആലച്ചേരി, കെ.വി.ഷാജു എന്നിവർ വീരമൃത്യു വരിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു പ്രസംഗിച്ചു.