പ്രാര്‍ത്ഥനയോടെ നാടും നാട്ടുകാരും; പത്തനംത്തിട്ടയിലെ നിര്‍ണായകമായ പരിശോധനഫലങ്ങള്‍ ഇന്ന്

പ്രാര്‍ത്ഥനയോടെ നാടും നാട്ടുകാരും; പത്തനംത്തിട്ടയിലെ നിര്‍ണായകമായ പരിശോധനഫലങ്ങള്‍ ഇന്ന്

0 122

പ്രാര്‍ത്ഥനയോടെ നാടും നാട്ടുകാരും; പത്തനംത്തിട്ടയിലെ നിര്‍ണായകമായ പരിശോധനഫലങ്ങള്‍ ഇന്ന്

 

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ടയില്‍ കൂടുതല്‍ പേരുടെ സാംപിള്‍ പരിശോധനാ ഫലം ഇന്ന് വരും. 40 പേരുടെ ഫലമാണ് വരാനുള്ളത്. ഇക്കൂട്ടത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുടെ ഫലം നിര്‍ണായകമാണ്.

1239 പേര്‍ ഇപ്പോഴും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്. അഞ്ച് പേരെ കഴി‌ഞ്ഞ ദിവസം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തല അവലോകന യോഗം ഇന്ന് കളക്ടറേറ്റില്‍ ചേരും.

ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തില്‍ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് ഇന്നലെ രാജു എബ്രഹാം എംഎല്‍എ നിയമസഭയില്‍ പറഞ്ഞിരുന്നു. ഇവരെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് ശരിയല്ലെന്നും രാജു എബ്രഹാം വിശദീകരിച്ചു.

പലതവണ വിമാനത്തില്‍ ഫോം പൂരിപ്പിച്ച്‌ നല്‍കണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിച്ചില്ല. ഖത്തറില്‍ നിന്ന് വന്നെന്ന് പറഞ്ഞാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് പുറത്ത് കടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വന്നവരോടും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇറ്റലിയില്‍ നിന്നെത്തിയവര്‍ ചെയ്തത്.

ആയിരത്തിലധികം ആളുകളുമായി അവര്‍ അപ്പോഴേക്കും സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ കാരണമാണ് രോഗ വ്യാപനം ഇത്രയെങ്കിലും പിടിച്ച്‌ നിര്‍ത്താനായതെന്നും റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടിയാണ് ഇന്നലെ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ രോഗം സംശയിക്കുന്ന രോഗിക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനും പുറമെ യുകെയില്‍ നിന്ന് തിരിച്ചെത്തിയ തിരുവനന്തപുരത്തെ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു വിദേശിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന രോഗബാധിതരുടെ ആകെ എണ്ണം 19 ആയി. സംസ്ഥാനത്ത് ജാഗ്രത തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.