നാട്ടുചന്ത ഉദ്ഘാടനം 28ന്

0 309

കൽപ്പറ്റ: നബാർഡിന്റെ ധന സഹായത്തോടെ എൻ. എം. ഡി. സി നിർമ്മിച്ച നാട്ടുചന്ത ഉത്‌ഘാടനം  മാർച്ച് 28 ന് കൽപ്പറ്റ എൻ. എം. ഡി. സി ഗ്രൗണ്ടിൽ മുൻ കൃഷിമന്ത്രി വി എസ് സുനിൽ കുമാർ   ഉത്‌ഘാടനം ചെയ്യും

നാടൻ പച്ചക്കറികൾ , വിത്തുകൾ, നേഴ്‌സറി , കുത്തരികൾ , ധാന്യങ്ങൾ , സുഗന്ധവിളകൾ , കാർഷിക മൂല്യവർദ്ധിത ഉത്പ്പന്നങ്ങളായ വിവിധതരം അച്ചറുകൾ , നാടൻ ചെറു ഭക്ഷ്യ വിഭവങ്ങൾ , കരകൗശല ഉത്പ്പന്നങ്ങൾ എന്നിയുടെയെല്ലാം പ്രദർശനവും വിൽപ്പനയും നാട്ടുചന്തയിൽ ഉണ്ടാവും

എല്ലാ ദിവസവും തുറന്ന്  പ്രവർത്തിക്കുന്ന നാട്ടുചന്തയിൽ  വയനാടൻ ഉത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും  സാധിക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ സ്ഥിരം വേദിയായി മാറും  എൻ.എം ഡി.സിയും ഇന്ത്യൻ സ്റ്റാർട്ടപ്പ്   നെക്റ്റോർ ഗ്ലോബൽ ടെക്കിന്റെ കാർഷിക വികസന  വിപണന ഗവേഷണ വിഭാഗമായ ഫുഡ് കെയറും സംയുക്തമായി നടത്തുന്ന നാട്ടുചന്ത .

കർഷകർ. കരകൗശല ഉത്പാദകർ , കുടുംബശ്രി സംരംഭകർ , കാർഷിക ഉത്പ്പാദന കമ്പനികൾ , ചെറുകിട ഉത്പാദകർ എന്നിവരുടെ ഉത്പന്നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്ന നാട്ടുചന്തയിൽ കർഷകരുടെ ഉത്പ്പന്നങ്ങൾ നേരിട്ട്  എത്തിച്ച് വിതരണം ചെയ്യുന്നതിനും കാർഷിക വിളകൾ ലേലം ചെയ്ത് വിൽക്കുന്നതിനും ഇവിടെ അവസരമുണ്ട് .

വയനാടിന്റെ പ്രാദേശിക ആവശ്യകതയും, ടൂറിസം സാധ്യതയും പരമാവധി ഉപയോഗപ്പെടുത്തി കാർഷിക മൂല്യവർദ്ധിത കരകൗശല ഉത്പന്നങ്ങൾക്കും മികച്ച മാർക്കറ്റ് കണ്ടെത്തുന്നതിനും അതിന്റെ വ്യാപനത്തിന് വേണ്ട സങ്കേതിക വിദ്യയും ഇതിലൂടെ നടപ്പാക്കുന്നു.

വയനാടൻ കർഷകർക്കും  കാർഷിക മേഖലക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന വയനാട്ടിലെ ഏറ്റവും വലിയ വിപണിയായി കൽപ്പറ്റ നാട്ടുചന്തയെ വളർത്തിയെടുക്കുകയാണ് മുഖ്യലക്ഷ്യമെന്ന് എൻ.എം ഡി.സി ചെയർമാൻ കെ കെ മുഹമ്മദ്   ,നെക്സ്റ്റ് സ്റ്റോർ ഗ്ലോബൽ ടെക് ഡയറക്ടർ രാജേഷ് .കെ , വേഫാം പ്രൊഡ്യൂസർ  കമ്പനി  ഡയറക്ടർ  സാബു പാലാട്ടിൽ , ബീന ടി ജി ( വൈസ് ചെയർമാൻ എൻ. എം. ഡി. സി ) വിബിന എം കെ (ജനറൽ മാനേജർ എൻ. എം. ഡി. സി) എന്നിവർ പറഞ്ഞു