കീഴ്പ്പള്ളി അൽഫോൻസാ സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തി.

0 1,110

 

കീഴ്പ്പള്ളി അൽഫോൻസ സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ ഏറെ ശ്രദ്ധേയമായി. ക്യാപ്റ്റൻ എം എം ജയിംസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പതാക ഉയർത്തുകയും പരേഡ് സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. രാജ്യത്തിനുവേണ്ടി വിശിഷ്ട സേവനങ്ങൾ ചെയ്തു വിരമിച്ച ക്യാപ്റ്റൻ എം എം ജയിംസിനെ സ്കൂൾ മാനേജർ സിസ്റ്റർ അന്നമ്മ വിമല ഷോൾ അണിയിച്ച് ആദരിച്ചു. സ്വാതന്ത്ര്യ ദിനപരേഡ്, സ്വാതന്ത്ര്യദിന സന്ദേശങ്ങൾ, ദേശഭക്തിഗാനങ്ങൾ, പതാക ഗാനം, മാസ് ഡ്രിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഏടുകളെ ഓർമിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങൾ, സംഘനൃത്തം തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറി. സ്കൂൾ മാനേജർ സിസ്റ്റർ അന്നമ്മ വിമല,പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ, പി ടി എ പ്രസിഡണ്ട് കുര്യാക്കോസ് തടത്തിൽ, വൈസ് പ്രിൻസിപ്പൽ ജോസ് ജോസഫ്, ആദിത്യ വിജയകുമാർ, ജിൽസ റോസ്, ആൽഫ്രഡ്, അൻസിക തുടങ്ങിയവർ സംസാരിച്ചു.