നെടുമങ്ങാട് സ്കൂൾ കുത്തിത്തുറന്ന് ആറ് ലാപ്പ്ടോപ്പുകൾ കവർന്നു

0 1,432

നെടുമങ്ങാട് സ്കൂൾ കുത്തിത്തുറന്ന് ആറ് ലാപ്പ്ടോപ്പുകൾ കവർന്നു

 

തിരുവനന്തപുരം: സ്കൂള്‍ കുത്തിത്തുറന്ന് ആറ് ലാപ് ടോപ്പുകള്‍ കവര്‍ന്നു.  നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലാണ്  മോഷണം. നെടുമങ്ങാട് കോടതി സമുച്ചയത്തിന്റെയും റവന്യൂടവറിന്‍റെയും അടുത്ത്  സ്ഥിതിചെയ്യുന്ന സ്കൂളിലാണ് മോഷണം നടന്നത് .ഓഫീസിന്‍റെ  പുറക് വശത്തെ ജനൽകമ്പി വളച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഓഫീസ് മുറിയിലെ അലമാരകളുടെ പൂട്ട് പൊളിച്ചായിരുന്നു മോഷണം.  അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് ലാപ്ടോപ്പുകൾ മോഷ്ടാവ് കൊണ്ടുപോവുകയായിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതാണ് പ്രാഥമിക നിഗമനം. രാവിലെ ജീവനക്കാർ സ്കൂളിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. നെടുമങ്ങാട് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.