കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി.
സംഭവത്തില്‍ മലപ്പുറം, കോഴിക്കോട് സ്വദേശികളായ രണ്ടു പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.
ഹെയര്‍ ഡ്രയര്‍, ഇലക്ട്രിക് കെറ്റില്‍ എന്നിവയുടെ കേബിളിനുള്ളിലും മെഷറിംഗ് ടേപ്പിന്റെ രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.