നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

0 6,923

നീറ്റ് പരീക്ഷ; സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാം

നീറ്റ് പരീക്ഷ വരാനിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ അപേക്ഷ പരിഗണിച്ച് എല്ലാ കാറ്റഗറികളിലും അനുവദനീയമായ ദിവസങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഫോട്ടോ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കാം.  ടെക്സ്റ്റ് ബുക്ക് പ്രിന്റ് ചെയ്യുന്നതിന്  കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കും ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ പ്രൈസ് സെക്ഷന്‍ അവശ്യമുള്ള ജീവനക്കാരെ വച്ചും എല്ലാ ദിവസവും പ്രവര്‍ത്തിക്കാവുന്നതാണ്.   ജൂലൈ 31, ആഗസ്ത് ഒന്ന് ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കുമെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.