നേപ്പാളില്‍ ബോംബ്​ സ്​ഫോടനത്തില്‍ നാല്​ കുട്ടികള്‍ കൊല്ലപ്പെട്ടു

0 1,480

നേപ്പാളില്‍ ബോംബ്​ സ്​ഫോടനത്തില്‍ നാല്​ കുട്ടികള്‍ കൊല്ലപ്പെട്ടു

കാഠ്​മണ്ഡു: മധ്യപടിഞ്ഞാറന്‍ നേപ്പാളില്‍ വ്യാഴാഴ്​ചയുണ്ടായ ബോംബ്​ സ്​ഫോടനത്തില്‍ നാല്​ കുട്ടികള്‍ കൊല്ലപ്പെട്ടു. ഒരുകാലത്ത്​ മാവോയിസ്​റ്റുകളുടെ ശക്​തികേന്ദ്രമായിരുന്ന റോല്‍പ ജില്ലയിലെ ത്രിവേണി ഗ്രാമത്തിലാണ്​​ സംഭവം. അഞ്ച്​, 11, 13, 14 പ്രായത്തിലുള്ള കുട്ടികളാണ്​ മരിച്ചതെന്ന്​ ഡിവൈ.എസ്​.പി നവരാജ്​ പെഖ്​റേല്‍ അറിയിച്ചു.

സൈന്യത്തെ അപായപ്പെടുത്താന്‍ ജില്ലയില്‍ മാവോയിസ്​റ്റുകള്‍ സ്​ഥാപിച്ച ബോംബുകളിലും കുഴിബോംബുകളിലും പെട്ട ചിലത്​ ഇപ്പോഴും സജീവമാണെന്നാണ്​ സൂചന. അത്തരത്തിലുള്ള ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ബോംബ്​ സ്​ക്വാഡ്​ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്​.