പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് ; മൂ​ന്നു നേ​താ​ക്ക​ളെ സി​പി​എം പു​റ​ത്താ​ക്കി

0 176

 

കൊ​ച്ചി : പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പി​ല്‍ പ്ര​തി​ക​ളാ​യ മൂ​ന്നു നേ​താ​ക്ക​ളെ സി​പി​എം പാര്‍ട്ടിയില്‍ നിന്ന് പു​റ​ത്താ​ക്കി . എം.​എം അ​ന്‍​വ​ര്‍, ഭാ​ര്യ കൗ​ല​ത്ത് അ​ന്‍​വ​ര്‍, റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പാ​ര്‍​ട്ടി നേ​താ​വ് എ​ന്‍.​എ​ന്‍. നി​ഥി​ന്‍ എ​ന്നി​വ​രെ​യാ​ണു പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ​ത് . ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍​നി​ന്നു പ​ത്ത​ര​ല​ക്ഷം രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി എന്നതാണ് കേ​സ്. സാമ്ബ​ത്തി​ക സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രി​ല്‍ ന​ല്ലൊ​രു ശ​ത​മാ​നം പേ​ര്‍​ക്കും ഇ​നി​യും തു​ക മു​ഴു​വ​ന്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നി​രി​ക്കേ​യാ​ണു, പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു വി​ഷ്ണു പ്ര​സാ​ദ് പ​ല​പ്പോ​ഴാ​യി പ​ണം മാറ്റിയത് .
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ല്‍ മൂ​ന്നു​പേ​ര്‍ സ്ത്രീകളാണ്.ത​ട്ടി​പ്പു​കേ​സി​ല്‍ പ്ര​തി​ക​ളാ​യ അ​ന്‍​വ​റും ഭാ​ര്യ കൗ​ല​ത്തും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ് .ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ റ​വ​ന്യു ഉ​ദ്യോ​സ്ഥ​നാ​യ പി​താ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ആ​ശ്രി​ത നി​യ​മ​ന​ത്തി​ലാ​ണു വി​ഷ്ണു​പ്ര​സാ​ദ് സ​ര്‍​വീ​സി​ല്‍ കയറുന്നത് . 2014 മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു വി​ഷ്ണു ജോ​ലി ചെ​യ്യു​ന്ന​ത്. ഏ​റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണു വി​ഷ്ണു​പ്ര​സാ​ദ് പ​രി​ച​യ​ക്കാ​ര്‍​ക്കും പാ​ര്‍​ട്ടി​ക്കാ​ര്‍​ക്കും പ്ര​ള​യ നി​ധി​യി​ല്‍​നി​ന്നു പ​ണം കൈ​മാ​റി​യ​തെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി.

മ​റ്റൊ​രു ലോ​ക്ക​ല്‍ ക​മ്മ​റ്റി​യം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലാ​ണു ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു ര​ണ്ട​ര ല​ക്ഷം രൂ​പ വി​ഷ്ണു മാറ്റിയത് . മു​ഖ്യ​പ്ര​തി​ക​ളി​ല്‍ വി​ഷ്ണു​പ്ര​സാ​ദി​നൊ​പ്പം ത​ട്ടി​പ്പു പ​ണ​ത്തി​ന്‍റെ പ​ങ്ക് അ​ന്‍​വ​റും നി​ധി​നും കൈ​പ്പ​റ്റി​യി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തിയിട്ടുണ്ട്.