സ്ത്രീ സുരക്ഷക്കായി പുതിയ ആപ്ലിക്കേഷൻ വരുന്നു “അപരാജിത ഇസ് ഓണ്‍ലൈന്‍ “

0 1,228

സ്ത്രീ സുരക്ഷക്കായി പുതിയ ആപ്ലിക്കേഷൻ വരുന്നു “അപരാജിത ഇസ് ഓണ്‍ലൈന്‍ ”

പോലീസ് വകുപ്പ് സ്ത്രീ സുരക്ഷക്കായി “അപരാജിത ഇസ് ഓണ്‍ലൈന്‍” എന്ന പേരില്‍ പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. സമീപകാലത്തായി, സ്ത്രീകൾക്കും കുട്ടികള്‍ക്കും എതിരെ ഓൺ‌ലൈൻ അടിസ്ഥാനമാക്കിയുള്ള ഉപദ്രവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടതും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ നിരവധി സംഭവങ്ങൾ പോലീസിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ആയതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന തലത്തില്‍ സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓൺ‌ലൈൻ വഴിയും ഉപദ്രവിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി എസ്പി, വിമൻ സെൽ സംസ്ഥാന തലത്തിലും പോലീസ് സ്റ്റേഷൻ തലത്തിലും പ്രത്യേകമായി പരാതി പരിഹാരത്തിനായി ഇ-മെയിൽ വഴി സംവദിക്കുന്നതിന് ഓരോ പോലീസ് സ്റ്റേഷനും ഓരോ വനിതാ സെല്ലിലും കുറഞ്ഞത് 2 വനിത സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അല്ലെങ്കില്‍ / സിവില്‍ പോലീസ് ഓഫീസര്‍ മാരെ ഇതിനായി പരിശീലിപ്പിക്കും. ഇതിനായി ഓരോ പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും അടുത്ത 2 മാസത്തിനുള്ളിൽ കുറഞ്ഞത് പരിശീലനം ലഭിച്ച 2 വനിതാ പോലീസ് ഓഫീസര്‍മാരെ നിയമിക്കാനാണ് തീരുമാനം. ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഇതിനായി തയാറാക്കിയ ഇമെയിലിലേക്ക് പരാതികൾ സ്വീകരിക്കുകയും പരാതി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്യും. കുറ്റവാളികളെ അന്വേഷിച്ച് തിരിച്ചറിയുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം. ഇതിനായി അവർക്ക് പോലീസ് സ്റ്റേഷൻ ലെവൽ സൈബർ സെൽ, ഡിസ്ട്രിക്റ്റ് സൈബർ സെൽ, ഹൈടെക് സെൽ, സൈബർ ഡോം തുടങ്ങിയവയുടെ സഹായം ലഭിക്കും. അത്തരം കുറ്റവാളിയെ തിരിച്ചറിഞ്ഞ ശേഷം പരാതിക്കാരനെ അറിയിക്കുകയും അവന്റെ / അവളുടെ പരാതി ഉപയോഗിച്ച് നിയമനടപടി സ്വീകരിക്കുകയും ചെയ്യും. പരാതിക്കാരുടെയോ അവരുടെ/അവളുടെ കുടുംബത്തിന്‍റെയോ വിവരങ്ങള്‍ ഏറ്റവും രഹസ്യസ്വഭാവത്തോടെ സൂക്ഷിയ്ക്കും. സംസ്ഥാന പോലീസ് മേധാവി വിളിച്ചുകൂട്ടിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിന്‍റെ ആശയം രൂപപ്പെടുത്തിയത്.