കോവിഡ്-19; കേരളത്തില്‍ രോഗ പരിശോധന നടത്താന്‍ മൂന്നു ലാബുകള്‍ കൂടി അനുവദിച്ചു

0 149

കോവിഡ്-19; കേരളത്തില്‍ രോഗ പരിശോധന നടത്താന്‍ മൂന്നു ലാബുകള്‍ കൂടി അനുവദിച്ചു

കേരളത്തില്‍ കൊറോണ വൈറസ് രോഗ പരിശോധന നടത്താന്‍ മൂന്നു ലാബുകള്‍ കൂടി അനുവദിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌, ലാബ് ആരംഭിക്കാന്‍ അനുമതി നല്‍കിയത്.പുതിയ മൂന്ന് ലാബുകള്‍ക്ക് കൂടി അനുമതി കിട്ടിയതോടെ ഒരു ദിവസം, ഏകദേശം 500 സാമ്ബിളുകള്‍ പരിശോധിക്കാനുള്ള സൗകര്യം കേരളത്തില്‍ ഉണ്ടാകും.

നിലവില്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റി ലാബ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കോവിഡ്-9 പരിശോധന നടത്താന്‍ സംവിധാനമുണ്ട്.