തലശ്ശേരി അതിരൂപത കെ സി വൈ .എമ്മിന് പുതിയ ഭാരവാഹികൾ

0 331

 

ചെമ്പേരി:കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ 2023 – 24 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.ചെമ്പരി വിമൽജ്യോതി എഞ്ചീനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന അതിരൂപത വാർഷിക സെനറ്റ് യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പ്രസിഡന്റായി നെല്ലിക്കാംപൊയിൽ ഫൊറോനാംഗം അഖിൽ ചാലിൽപുത്തൻപുരയിൽ തെരെഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി അഖിൽ ആയിലുക്കുന്നേലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അനു മറ്റത്തിൽ (മാലോം ഫൊറോനാ) , റോണിറ്റ് പള്ളിപ്പറമ്പിൽ (എടൂർ ഫൊറോന), സെക്രട്ടറിമാരായി സിന്റോ തറപ്പിൽ (പൈസക്കരി ഫൊറോന), റോസ് തോട്ടത്തിൽ (പനത്തടി ഫൊറോന), ട്രഷറർ എബിൻ കാഞ്ഞിരത്തിങ്കൽ (ചെമ്പന്തൊട്ടി ഫൊറോന) എന്നിവരേയും കൗൺസിലർമാരായി ജിയോൺ പതാലിപ്ലാവിൽ (തളിപ്പറമ്പ ഫൊറോന), സാന്ദ്രാ എട്ടാനിയിൽ (വായാട്ടുപറമ്പ ഫൊറോന) എന്നിവരെ തിരഞ്ഞെടുത്തു.