പുതിയ ക്വാറന്റീൻ മാർഗരേഖ; സർക്കാർ ക്വാറന്റീൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് മാത്രം

0 576

പുതിയ ക്വാറന്റീൻ മാർഗരേഖ; സർക്കാർ ക്വാറന്റീൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് മാത്രം

വിദഗ്ധ സമിതി നിർദേശ പ്രകാരം ക്വാറന്റീൻ മാർഗരേഖ പുതുക്കി സർക്കാർ. പുതുക്കിയ ക്വാറന്റീൻ മാർഗരേഖപ്രകാരം വിദേശത്ത് നിന്ന് വരുന്നവരിൽ വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്കായിരിക്കും സർക്കാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ സൗകര്യം നൽകുക.വീടുകളിൽ സൗകര്യമുള്ളവർക്ക് പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ് മൂലം എഴുതിനൽകി വീടുകളിലേക്ക് പോകാം.സ്വന്തം വാഹനത്തിലോ ടാക്സിയിലോ പോകാം. ഇക്കൂട്ടർക്ക് ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകുമെന്നും, നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിലെത്തിയിട്ടുണ്ടോ എന്നും പൊലീസ് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനം, പൊലീസ്, കോവിഡ് കെയർ സെന്റർ നോഡൽ ഓഫിസർ, ജില്ലാ കലക്ടർ എന്നിവർക്ക് വീട്ടിലേക്ക് പോകുന്നവരുടെ ഈ വിവരം കൈമാറും. വീട്ടിൽ സൗകര്യം ഉണ്ടെന്നു തദ്ദേശസ്ഥാപനം ഉറപ്പാക്കണം. ന്യൂനതയുണ്ടെങ്കിൽ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും.
സുരക്ഷിതമായ ക്വാറന്റീൻ ഉറപ്പാക്കാൻ വീട്ടുകാർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തും. കുട്ടികൾ പ്രായമായവർ, ഇവരെല്ലാം ഉണ്ടെങ്കിൽ പ്രത്യേകമായി തന്നെ മുൻകരുതൽ നിർദേശങ്ങൾ നൽകും നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീൻ ലംഘിക്കരുത്.ലംഘിച്ചാൽ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കും.