കർഷകർക്ക് കാട്ടുപന്നിയെ കൊല്ലാം; പുതിയ ഉത്തരവ് ഉടനെന്ന് മന്ത്രി

0 3,144

കർഷകർക്ക് കാട്ടുപന്നിയെ കൊല്ലാം; പുതിയ ഉത്തരവ് ഉടനെന്ന് മന്ത്രി

കോന്നി:കൃഷി നശിപ്പിക്കുകയും ജനങ്ങളെ അക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പുതിയ ഉത്തരവ് ഇറക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. നിലവിലുള്ള ഉത്തരവിലെ പോരായ്മകൾ പരിഹരിച്ചാണിത്. പുതിയ ഉത്തരവുപ്രകാരം, കൃഷിക്കാർക്കുതന്നെ പന്നിയെ കൊല്ലാൻ അനുവാദം ലഭിക്കും. ഇങ്ങനെ ഒരു പന്നിയെ കൊന്നാൽ കൃഷിക്കാരന് 1,000 രൂപ നല്കും. പുതുക്കിയ ഉത്തരവ് ഇറങ്ങുന്നതുവരെ, നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ഡി.എഫ്.ഒ.മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.