തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

0 619

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപമാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇത് ആരുടെ കുഞ്ഞാണെന്നോ എന്തിനാണ് ഇവിടെ ഉപേക്ഷിച്ചതെന്നോ വ്യക്തമല്ല. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.