രണ്ടാമതും പെണ്‍കുഞ്ഞ്; വിഷം കൊടുത്ത് കൊന്ന് മാതാപിതാക്കള്‍

0 344

രണ്ടാമതും പെണ്‍കുഞ്ഞ്; വിഷം കൊടുത്ത് കൊന്ന് മാതാപിതാക്കള്‍

ചെന്നൈ: മധുരയില്‍ പിഞ്ചുകുഞ്ഞിനെ അച്ഛനും അമ്മയും ചേര്‍ന്ന് വിഷം നല്‍കിക്കൊന്നു. രണ്ടാമത്തേതും പെണ്‍കുഞ്ഞ് ആയതിനാല്‍ എരിക്കിന്‍ പാല്‍ കൊടുത്ത് കുഞ്ഞിനെ കൊല്ലുകയായിരുന്നു.

മധുരയിലെ പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. ഒരു മാസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ച്‌ മൂടിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും പൊലീസ് അറസ്റ്റ് ചെയ്തു.