വീണ്ടും കോവിഡ് പിടിയില്‍ ന്യൂസിലാന്‍ഡ്

0 690

രാജ്യം കോവിഡ് വൈറസ് മുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും എത്തിയ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. മാത്രമല്ല ഈ രണ്ട് പേര്‍ക്കും ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകം ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വിശദീകരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.