നിധിൽ വധക്കേസ്; പ്രതികൾ രക്ഷപ്പെട്ടത് കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിൽ; അന്വേഷണം ഊർജിതമാക്കി

0 245

നിധിൽ വധക്കേസ്; പ്രതികൾ രക്ഷപ്പെട്ടത് കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിൽ; അന്വേഷണം ഊർജിതമാക്കി

 

തൃശൂർ അന്തിക്കാട് നിധിൽ കൊലപാതകത്തിൽ നാല് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപെട്ടത് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത പുത്തൻപീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലെന്ന് പൊലീസിന് വിവരം ലഭിച്ചു.ഇന്നലെയാണ് തൃശൂർ അന്തിക്കാട് മുറ്റിച്ചൂർ സ്വദേശി നിധിൽ കൊല്ലപ്പട്ടത്. സംഭവത്തിൽ ഇന്നലെ രാത്രിയോടെ മുറ്റിച്ചൂർ സ്വദേശി സനലിനെ പൊലീസ് പിടികൂടിയിരുന്നു. സംഭവ ശേഷം പ്രതികൾ രക്ഷപ്പെടാനായി തട്ടിയെടുത്ത കാറും, ബൈക്കും കണ്ടെത്താനാനുള്ള അന്വേഷണം തുടരുകയാണ്. നിധിലിനെ വെട്ടികൊലപ്പെടുത്തിയ ശേഷം അതുവഴി വന്ന പുത്തൻപീടികയിലെ കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടത്. വാഹന ഉടമയുടെ കഴുത്തിൽ വാളുവച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം വാഹനം തട്ടിയെടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.