ഉറക്കത്തെ ‘തോല്‍പിക്കാന്‍’ വാഹനമോടിക്കരുത്

0 173

ഉറക്കത്തെ ‘തോല്‍പിക്കാന്‍’ വാഹനമോടിക്കരുത്

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ള്‍ ഒാ​ടി​ക്കു​േ​മ്ബാ​ള്‍ ഉ​റ​ങ്ങു​ന്ന​ത്​ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. ഉ​റ​ക്കം​വ​രു​േ​മ്ബാ​ള്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് പു​ല​ര്‍​കാ​ല​ത്തെ മി​ക്ക അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണം. ഉ​റ​ക്കം വ​രു​ന്നെ​ന്ന് തോ​ന്നി​യാ​ല്‍ ഉ​റ​പ്പാ​യും ഡ്രൈ​വി​ങ്​ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്ന് ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പോ​സ്​​റ്റി​ല്‍ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു.
ഉ​റ​ക്ക​ത്തി​​െന്‍റ ശാ​സ്ത്രീ​യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും പോ​സ്​​റ്റി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

പു​ല​ര്‍​ച്ച ര​ണ്ടു​മു​ത​ല്‍ അ​ഞ്ചു​വ​രെ​യാ​ണ് ഏ​റ്റ​വും സൂ​ക്ഷി​ക്കേ​ണ്ട​ത്. ഉ​ച്ച​ത്തി​ല്‍ പാ​ട്ടു​കേ​ട്ടും പ​ര​സ്പ​രം സം​സാ​രി​ച്ചും ഉ​റ​ക്ക​മൊ​ഴി​ച്ച്‌​​ വാ​ഹ​ന​മോ​ടി​ക്കാ​മെ​ന്നാ​ണ് മി​ക്ക ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ധാ​ര​ണ. എ​ന്നാ​ല്‍, ഉ​റ​ക്ക​ത്തി​​െന്‍റ റാ​പ്പി​ഡ് ഐ ​മൂ​വ്‌​മ​െന്‍റ്​ ഘ​ട്ട​ത്തി​ല്‍ എ​ത്ര വ​മ്ബ​നാ​യാ​ലും ഉ​റ​ങ്ങി​പ്പോ​കും. ക​ണ്ണ് തു​റ​ന്നി​രി​ക്കു​ക​യാ​കും. എ​ന്നാ​ല്‍, പൂ​ര്‍​ണ ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കും. കാ​ല്‍ അ​റി​യാ​തെ ആ​ക്സി​ല​റേ​റ്റ​റി​ല്‍ ശ​ക്തി​യാ​യി അ​മ​ര്‍​ത്തു​മെ​ന്നും പോ​സ്​​റ്റ്​ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ല്​ ഘ​ട്ട​ങ്ങ​ളു​ള്ള ഉ​റ​ക്ക​ത്തി​​െന്‍റ അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ ഉ​റ​ക്കം ഏ​​തൊ​രാ​ളെ​യും കീ​ഴ​ട​ക്കി​യി​രി​ക്കും. പ​ക​ല്‍ ഉ​ണ​ര്‍​ന്നി​രി​ക്കാ​നും രാ​ത്രി ഉ​റ​ങ്ങാ​നു​മാ​യി സെ​റ്റ് ചെ​യ്ത ജൈ​വ​ഘ​ടി​കാ​രം ശ​രീ​ര​ത്തി​ലു​ണ്ട്.

രാ​ത്രി മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​മോ​ടി​ക്കു​മ്ബോ​ള്‍ ഇ​തി​​െന്‍റ പ്ര​വ​ര്‍​ത്ത​നം തെ​റ്റും. തു​ട​ര്‍​ച്ച​യാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റ് അ​ടി​ക്കു​മ്ബോ​ള്‍ ക​ണ്ണ​ഞ്ചി​ക്കു​ന്ന​ത് (ഗ്ലെ​യ​ര്‍) കൂ​ടു​ക​യും കാ​ഴ്ച കു​റ​യു​ക​യും (കോ​ണ്‍​ട്രാ​സ്​​റ്റ്) ചെ​യ്യും. റോ​ഡി​ലെ മീ​ഡി​യ​ന്‍, ഹ​മ്ബ്, കു​ഴി​ക​ള്‍, ക​ട്ടി​ങ്ങു​ക​ള്‍, മു​റി​ച്ചു​ക​ട​ക്കു​ന്ന ആ​ളു​ക​ള്‍ എ​ന്നി​വ​യൊ​ന്നും കാ​ണാ​നാ​വി​ല്ല. വി​ജ​ന​മാ​യ റോ​ഡി​ലാ​ണെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്​ മു​ന്നി​ല്‍ ഇ​വ ക​ണ്ടാ​ല്‍ പെ​ട്ടെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ല. സ്​​റ്റി​യ​റി​ങ്ങും പാ​ളി​പ്പോ​കാ​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​റ​ക്ക​ത്തി​​െന്‍റ ഘ​ട്ട​ങ്ങ​ള്‍
1. ചെ​റി​യ മ​യ​ക്കം പോ​ലെ. ക​ണ്ണു​ക​ള്‍ ക്ര​മേ​ണ അ​ട​ഞ്ഞ് വി​ശ്ര​മാ​വ​സ്ഥ​യി​ലാ​വും. ബോ​ധ​മ​ന​സ്സാ​യ​തി​നാ​ല്‍ വേ​ഗം ഉ​ണ​രാം
2. ക​ണ്ണു​ക​ളു​ടെ ച​ല​നം കു​റ​ഞ്ഞ് ഉ​റ​ക്കം അ​ഗാ​ധ​മാ​വും. ത​ല​ച്ചോ​റി​ല്‍​നി​ന്നു​ള്ള ത​രം​ഗ​പ്ര​വാ​ഹം സാ​വ​ധാ​ന​ത്തി​ലാ​വും
3. ബോ​ധ​മ​ന​സ്സി​െന്‍റ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചു​തു​ട​ങ്ങും. ത​ല​ച്ചോ​റി​ല്‍​നി​ന്നു​ള്ള ഡെ​ല്‍​റ്റാ ത​രം​ഗ​ങ്ങ​ളു​ടെ പ്ര​വാ​ഹം ദു​ര്‍​ബ​ല​മാ​വും
4. ക​ണ്ണു​ക​ളു​ടെ ച​ല​നം നി​ല​യ്​​ക്കും. ക​ണ്ണു​തു​റ​ന്നി​രി​ക്കു​േ​മ്ബാ​ള്‍​ത​ന്നെ ഉ​റ​ങ്ങും

ഒ​​ഴി​വാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍
1. അ​മി​ത​വേ​ഗ പ്ര​വ​ണ​ത കൂ​ടും. ദൂ​ര​ക്കാ​ഴ്ച കു​റ​വാ​യ​തി​നാ​ല്‍ ബ്രേ​ക്കി​ങ്​ എ​ളു​പ്പ​മാ​വി​ല്ല. ശ​രാ​ശ​രി വേ​ഗ​മാ​ണ് ന​ല്ല​ത്
2. ഉ​റ​ങ്ങാ​തി​രി​ക്കാ​ന്‍ എ​തി​ര്‍​ദി​ശ​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ഹെ​ഡ്‌​ലൈ​റ്റി​ല്‍ നോ​ക്കി വാ​ഹ​ന​മോ​ടി​ക്കു​ന്ന ശീ​ലം ന​ന്ന​ല്ല. ഇ​ത് ക​ണ്ണി​​െന്‍റ കാ​ര്യ​ക്ഷ​മ​ത കു​റ​ക്കും
3. വ​യ​റു​നി​റ​ച്ച്‌ ഭ​ക്ഷ​ണം ക​ഴി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്ക​രു​ത്.
4. ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ഉ​റ​ക്കം​വ​രാ​തി​രി​ക്കാ​ന്‍ മു​റു​ക്കു​ന്ന​തും ചു​ണ്ടി​നി​ട​യി​ല്‍ പു​ക​യി​ല വെ​ക്കു​ന്ന​തും ന​ന്ന​ല്ല.

Get real time updates directly on you device, subscribe now.