ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകന് മര്‍ദ്ദനമേറ്റ് ദാരുണാന്ത്യം. മാലിന്യം കളയാന്‍ രാത്രി വീടിനു പുറത്തിറങ്ങിയ അഭിഭാഷകനാണ് അടിയേറ്റ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി മാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയതാണ്.
പുത്തന്‍കാവ് സ്വദേശി ഏബ്രഹാം വര്‍ഗീസാണ് മരിച്ചത്. രണ്ടുപേര്‍ കസ്റ്റഡിയില്‍ ആയി. തിരിച്ചെത്താതായപ്പോള്‍ വീട്ടുകാര്‍ മൊബൈലില്‍ വിളിച്ചു. ഫോണ്‍ എടുത്തയാള്‍ പറഞ്ഞത് വാഹനാപകടത്തില്‍ ഏബ്രഹാമിന് പരുക്കുപറ്റിയെന്നാണ്.
ഏബ്രഹാം പിന്നീട് താലൂക്ക് ആശുപത്രിയില്‍ മരിച്ചു. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.