സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ‘പ്രയാസ്’ പ്രൊജെക്റ്റുമായി നൈൻ & ജെ.സി.ഐ

0 2,017

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ‘പ്രയാസ്’ പ്രൊജെക്റ്റുമായി നൈൻ & ജെ.സി.ഐ

JCI ഇന്ത്യ (ജുനിയർ ചേമ്പർ ഇൻറർനാഷനൽ ) നൈൻ എന്ന നാപ്കിൻ കമ്പനിയുമായി സഹകരിച്ച് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപീകരിച്ച “പ്രയാസ് ” പ്രോജക്ടിൻ്റെ പ്രവർത്തനങ്ങൾക്ക് കണ്ണൂർ, കാസർകോഡ്, വയനാട്, മാഹി ഉൾപ്പെടുന്ന മേഖല 19 ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ തുടക്കം കുറിക്കുകയാണ്. 03.05.2020 ഞായറാഴ്ച്ച വൈകുന്നേരം 4:30ന് മേഖല 19ൻ്റെ പ്രസിഡണ്ട് ആയ നിധീഷ് വി.പി അധ്യക്ഷനാവുന്ന ചടങ്ങിൽ ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡണ്ട് അനീഷ് സി മാത്യു മുഖ്യാതിഥിയായും, നോം കോർഡിനേറ്റർ കവിത സോണി വിശിഷ്ടാതിഥിയായും ,കമ്പനി പ്രതിനിധികളും , ജെ.സി.ഐ കുടുംബാംഗങ്ങളും പങ്കെടുക്കുന്നു. തുടർന്ന് നടക്കുന്ന ” ആർത്തവവും ആരോഗ്യവും, ശുചിത്വ പരിപാലനവും” എന്ന വിഷയവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചയിൽ ഡോ. ഷിബി വർഗ്ഗീസ് (ഹോമിയോ), ഡോ.സരിത (ആയുർവേദം), ഡോ. സർഗാസ്മി (പ്രകൃതിചികിത്സ ), ഡോ.സുചിത്ര സുധീർ (ഗൈനക്കോളജി ) എന്നിവർ പങ്കെടുക്കുന്നു. ഡോ നിസരി കൃഷ്ണൻ മോഡറേറ്റർ ആകുന്ന ചർച്ചയിൽ പങ്കെടുക്കുന്ന പൊതു ജനങ്ങൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് പ്രയാസിൻ്റെ (മേഖല-19) അംബാസിഡർ ആയ ചന്ദ്രലേഖ യശോധരൻ അറിയിച്ചിട്ടുണ്ട്.സും ആപ്പ് വഴി നടത്തുന്ന ഈ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് നൈൻ കമ്പനി അവരുടെ ഉല്പന്നം നൽകുന്നതാണ്. സൂം ലിങ്ക് ആവശ്യമുള്ളവർ 9495532542 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്യേണ്ടതാണ്.