‘നിറങ്ങളുടെ ഹോളിക്ക് മുമ്ബുള്ള രക്തത്തിന്റെ ഹോളി’; കവിത പങ്കുവെച്ച്‌ മമതാ ബാനര്‍ജി

0 154

‘നിറങ്ങളുടെ ഹോളിക്ക് മുമ്ബുള്ള രക്തത്തിന്റെ ഹോളി’; കവിത പങ്കുവെച്ച്‌ മമതാ ബാനര്‍ജി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന കലാപത്തില്‍ കവിത പങ്കുവെച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി. സമാധാനപരമായി പോകുന്ന ഒരു രാജ്യം അക്രമത്തിലേയ്ക്ക് നീങ്ങുന്നതില്‍ ആശങ്കയാണ് കവിതയില്‍ പറയുന്നത്. ‘നരകം’ എന്ന പേരുള്ള കവിതയാണ് മമത ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘ നാം എവിടെയാണ് നാം എങ്ങോട്ടാണ് പോകുന്നത് സ്വര്‍ഗത്തില്‍ നിന്ന് നരകത്തിലേക്ക് ഒരുപാട് ജീവനുകള്‍ നഷ്ടമായി ഇനി തിരിച്ച്‌ കിട്ടില്ല. ഒരുപാട് രക്തം ചൊരിഞ്ഞു ഒരുപാട് മരണങ്ങള്‍ കോപം തീ പോലെ കത്തുന്നു നിറങ്ങളുടെ ഹോളിക്ക് മുമ്ബുള്ള രക്തത്തിന്റെ ഹോളി ‘ – മമത കുറിക്കുന്നു.

നേരത്തെ സമാധാനം നിലനിര്‍ത്താന്‍ മമത ബാനര്‍ജി ചൊവ്വാഴ്ച ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചെങ്കിലും വിഷയത്തില്‍ രാഷ്ട്രീയ പരാമര്‍ശം നടത്താനോ ബിജെപിയെ വിമര്‍ശിക്കാനോ അവര്‍ മുതിര്‍ന്നിരുന്നില്ല.

Get real time updates directly on you device, subscribe now.