നീരവ് മോദി, ലളിത് മോദി, പ്രധാന മോദി; പേരിൽ മാത്രമല്ല സാമ്യം: വി.ടി ബൽറാം

0 420

കോഴിക്കോട്: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.

നീരവ് മോദി, ലളിത് മോദി, പ്രധാന മോദി. പേരിൽ മാത്രമല്ല ഈ മഹാൻമാർ തമ്മിൽ സാമ്യം-ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇത് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണെന്ന് ആരോപിച്ചാണ് ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി കോടതിയെ സമീപിച്ചത്.

രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി മോദി സർക്കാരിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും നിയപരമായി നേരിടുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം പറഞ്ഞതിനും ഏകാധിപതിക്കെതിരെ ശബ്ദമുയർത്തിയതിനുമാണ് രാഹുൽ ശിക്ഷിക്കപ്പെട്ടത് എന്നായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള അവകാശം രാഹുൽ വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു