ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന് ഗുപ്ത സമര്‍പ്പിച്ച രാഷ്ട്രപതി തള്ളി. ഇന്നുച്ചയ്ക്കാണ് ഇയാള്‍ ദയാഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ പവന് ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റീസ് വി.എന്‍. രമണ അധ്യക്ഷനായ ബെഞ്ചാണ് തിരുത്തല്‍ ഹര്‍ജി തള്ളിയത്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. ഇതിനു പിന്നാലെ ദയാഹര്‍ജിയും സമര്‍പ്പിക്കുകയായിരുന്നു.
കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്, പവന് ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ ചൊവ്വാഴ്ചയാണ് നടപ്പാക്കാന്‍ ഉത്തരവുള്ളത്. പട്യാല ഹൗസ് കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.