നിർമലഗിരി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി
കൂത്തുപറമ്പ് : ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി നിർമലഗിരി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏലപ്പീടികയിൽ ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ
പരിപാടി ഉദ്ഘാടനം ചെയ്തു. നിർമലഗിരി കോളേജ് പ്രധാനാധ്യാപകൻ ഡോ. കെ വി ഔസേപ്പച്ചൻ അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. ദീപാ മാത്യു, എൻ എസ് എസ് വോളന്റിയർ
ആർഷ ജോണി, എൻ.എസ് എസ്. പ്രോഗ്രാം ഓഫീസർ
ഡോ. ജെയ്സൻ ജോസഫ്, എൻ.എസ് എസ് വോളന്റിയർ
മിലു ഷാജി എന്നിവർ സംസാരിച്ചു.