തുണ്ടിയിൽ ഓട്ടോ വുഡ് വർക്ക് കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നം കണ്ടെടുത്തു; രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

0 184

 

തുണ്ടിയിൽ ഓട്ടോ വുഡ് – അപ്ഹോൾസ്റ്ററി വർക്ക് നടത്തുന്ന കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്ത് രണ്ടു പേർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.

വർക്ക്ഷോപ്പ് നടത്തുന്ന പേരാവൂർ സ്വദേശി കോട്ടായി വീട്ടിൽ കെ.സുധീഷ് (വയസ്: 34/2020), സുഹൃത്ത് മുള്ളേരിക്കൽ സ്വദേശി ഇറക്കോടൻ വീട്ടിൽ ഇ.വിനോദ് എന്നയാൾക്കെതിരെയാണ് പേരാവൂർ എക്സൈസ് കോട്പ ആക്ട് പ്രകാരം കേസെടുത്തത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.