നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍
നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ധീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആരെങ്കിലും ഇനിയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മെഹ്ത്ത അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര് പല ആരോഗ്യവകുപ്പുമായി ബന്ധപ്പെടാതെ പല സംസ്ഥാനങ്ങളിലായി കഴിയുന്നുവെന്ന കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലറിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷവും റിപ്പോര്‍ട്ട് ചെയ്യാതെ കഴിയുന്നവരെ കണ്ടെത്തണമെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍: കേന്ദ്രധനമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടി കാഴ്ച നടത്തും; പുതിയ സാമ്ബത്തിക പാക്കേജ്.