നിതിൻ പോയതറിഞ്ഞില്ല ആതിര പെൺകുഞ്ഞിന് ജന്മം നൽകി

0 1,193

നിതിൻ പോയതറിഞ്ഞില്ല
ആതിര പെൺകുഞ്ഞിന് ജന്മം നൽകി
പേരാമ്പ്ര: പ്രവാസികളെ കേരളത്തില്‍ തിരിച്ചെത്തിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച ആതിരയ്ക്കും മകള്‍ പിറക്കുന്നതിനു തലേന്ന് ഈ ലോകത്തുനിന്നു മാഞ്ഞ നിതിനും പെണ്‍കുഞ്ഞ് പിറന്നു. സ്വകാര്യ ആശുപത്രിയില്‍ സിസേറിയനെ തുടര്‍ന്നാണ് ആതിര പെണ്‍കുഞ്ഞിന്റെ അമ്മയായത്.
രക്തദാനമാണ് മഹാദാനമെന്ന്  വിശ്വസിച്ച് അതിനായി ഓടി നടന്ന നിതിന് സ്വന്തം രക്തത്തില്‍ പിറന്ന മകളെ കാണാനായില്ല. ഹൃദായാഘാതത്തെ തുടര്‍ന്ന് ദുബായിയില്‍ ഉറക്കത്തില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍ കോവിഡ് കാലത്ത് പ്രവാസലോകത്തിന് തീരാവേദനയായി.