ന്യൂഡല്‍ഹി: കഴിഞ്ഞ നാല്പതു വര്‍ഷത്തെ ഏറ്റവും മോശമായ നിലയിലാണ് ഇന്ത്യയുടെ തൊഴില്‍ വിപണിയെന്ന് കണക്കുകള്‍. തൊഴിലില്ലായ്മയുടെ നിരക്ക് കഴിഞ്ഞ നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായി. ഫെബ്രുവരി മാസത്തില്‍ രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനമായി ഉയര്‍ന്നു. ജനുവരി മാസത്തില്‍ ഇത് 7.16 ശതമാനമായിരുന്നു.
സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തിന്റെ സാന്പത്തിക വ്യവസ്ഥ ഗുരുതരായ പ്രതിസന്ധിയിലാണ്. വളര്‍ച്ചാവേഗം വളരെ കുറഞ്ഞിരിക്കുന്നു. കൊറോണ വൈറസ് ബാധ ഇനിയും ശക്തമായി തുടരുകയാണെങ്കില്‍ സാന്പത്തിക-തൊഴില്‍ മേഖലയില്‍ വന്‍ പ്രതിസന്ധി തന്നെ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.