ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല; മമ്പറം ദിവാകരനെ വിമർശിച്ച് കെ സുധാകരൻ

0 658

ആരും പ്രസ്ഥാനത്തിന് മുകളിലല്ല, ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല; മമ്പറം ദിവാകരനെ വിമർശിച്ച് കെ സുധാകരൻ

 

മമ്പറം ദിവാകരനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്. ഞാനെന്ന മനോഭാവത്തിനും വളർത്തിയ പ്രസ്ഥാനത്തെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ തോൽവിയെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ആരും പ്രസ്ഥാനത്തിന് മുകളിലല്ല,ആരും ഒഴിച്ചു കൂടാൻ പറ്റാത്തവരുമല്ല.കോൺഗ്രസ് വികാരം നഷ്ട്ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാകണം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിലേത് സാധാരണ പ്രവർത്തകരുടെ ജയമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നു. സാധാരണ പ്രവർത്തകരുടെ വിജയം, കോൺഗ്രസിന്റെ വിജയം!

ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല,ആരും ഒഴിച്ചുകൂടാൻ പറ്റാത്തവരും അല്ല.കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽആരും ഒന്നും അല്ല എന്ന തിരിച്ചറിവ് ഉണ്ടാവണം.ആ തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽകോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം.

”ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ.”ഇവിടെ ചിലരെങ്കിലും ഉണ്ട്,പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ
കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെ മറക്കും, പ്രവർത്തകരെ മറക്കും. എല്ലാം ഞാൻ ആണെന്ന തോന്നലും!

കോൺഗ്രസിനേക്കാൾ വലുത് ഞാനാണെന്ന തോന്നലും!!ഞാനെന്ന മനോഭാവത്തിനും
വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിനും കാലം കരുതിവെച്ച തിരിച്ചടി.ഒന്ന് നിങ്ങൾ അറിയണം കണ്ണുതുറന്ന് കാണണം കേരളത്തിൻ്റെ തെരുവുകളിലേക്ക് നോക്കൂ…ഇന്നലെകളിൽ കണ്ട നൈരാശ്യം പിടിച്ച
കോൺഗ്രസല്ല…ഒരു മനസ്സോടെഒരേ വികാരമായിഒരു സാഗരം പോലെത്രിവർണ്ണ പതാക ചോട്ടിൽ
ഒഴുകിയെത്തുന്ന ജനലക്ഷങ്ങൾ…അവർക്ക് വ്യക്തികളല്ല വലുത്,കോൺഗ്രസ് മാത്രമാണ്.കോൺഗ്രസ് മാത്രം!
ഇവിടെ ആർക്കും മാറിനിൽക്കാനാവില്ല,മുന്നോട്ട്…

ജയ് കോൺഗ്രസ്!