‘ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല; അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലും’ കെ സുരേന്ദ്രന്‍

0 564

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരിഹസിച്ച്  ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡിഫി കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്നു മാത്രമല്ല, പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡിഫി കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്നു മാത്രമല്ല പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂ. പിണറായി വിജയൻ പ്രതിയായി വരുന്ന ഒരു കേസ്സിലും യൂത്തന്മാർക്ക് തെരുവിലിറങ്ങാനാവില്ല. കാരണം ഈ കേസ്സുകളിലെല്ലാം കോൺഗ്രസ്സ് നേതാക്കന്മാർ ഒരു നടപടിയും ഉണ്ടാവില്ലെന്നു കരുതി നിരവധി ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യം നല്ലതുതന്നെ. എന്നാൽ അതുക്കും മേലെയാണ് നിയമവാഴ്ച. അഴിമതിക്കാർ എല്ലാം ഒരു കുടക്കീഴിൽ. ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല. അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലും. …