കോഴിക്കോടും മലപ്പുറത്തും ഹോട്ടലുകൾ തുറക്കില്ല; തീരുമാനമെടുത്ത് ഹോട്ടലുടമകള്‍

0 241

കോഴിക്കോടും മലപ്പുറത്തും ഹോട്ടലുകൾ തുറക്കില്ല; തീരുമാനമെടുത്ത് ഹോട്ടലുടമകള്‍

കോഴിക്കോട് ജില്ലയിൽ ഹോട്ടലുകൾ തുറക്കേണ്ടെന്ന് ഹോട്ടലുടമകൾ. കോവിഡ് പശ്ചാത്തലത്തിൽ ഹോട്ടലുകൾ തുറക്കുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നതാണ് ഇവരുടെ ആശങ്ക. ഇക്കാര്യത്തിൽ ഇന്ന്  ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ  തീരുമാനമെടുക്കും.

ജില്ലയിലെ ഭൂരിഭാഗം ഹോട്ടലുകളും തുറക്കേണ്ടതില്ലെന്ന തീരുമാനത്തെ ഏകദേശ ഹോട്ടലുടമകളും പിന്താങ്ങിയിട്ടുണ്ട്. ഏതൊക്കെ സ്ഥലങ്ങളിൽ എങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കണമെന്ന കാര്യത്തിൽ റിപ്പോർട്ട് നൽകാൻ ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ യൂണിറ്റ് കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ റിപ്പോർട്ടുകളെ അടിസ്ഥാനപ്പെടുത്തിയാവും കോഴിക്കോട് ജില്ലയിൽ എന്നുമുതൽ ഹോട്ടലുകൾ തുറക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

ഇതേസമയം മലപ്പുറം ജില്ലയിൽ ജൂലൈ 15 വരെ ഹോട്ടലുകൾ തുറക്കേണ്ടെന്ന് തീരുമാനം. പാർസല്‍  മാത്രം നൽകിയാൽ മതിയെന്ന് കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ  തീരുമാനമെടുത്തു. കോവിഡ് വ്യാപനത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് ഹോട്ടലുടമകൾ പ്രതികരിച്ചു