യാത്രക്കാരില്ല; തീവണ്ടികള്‍ റദ്ദാക്കി

യാത്രക്കാരില്ല; തീവണ്ടികള്‍ റദ്ദാക്കി

0 1,144

യാത്രക്കാരില്ല; തീവണ്ടികള്‍ റദ്ദാക്കി

 

തിരുവനന്തപുരം: കൊവിഡ് 19 ഭീതി പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ യാത്രകള്‍ ഒഴിവാക്കുന്നതിനാല്‍ തിരക്ക് കുറഞ്ഞ സ്പെഷ്യല്‍ തീവണ്ടികള്‍ റദ്ദാക്കി റെയില്‍വേ.

ചെന്നെെ സെന്‍ട്രലില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എ സി എക്സ്പ്രസ് (22207)20, 24, 27, 31 തിയതികളില്‍ ഓടില്ല. ഇതേ ട്രെയിനിന്റെ (22208) തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള സര്‍വീസും 22, 25, 29, ഏപ്രില്‍ 1 തിയതികളിലെ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്

.

21-ാം തിയതി ശനിയാഴ്ച പുറപ്പെടാനിരുന്ന എറണാകുളം- വേളാങ്കണ്ണി (06015) സ്പെഷ്യല്‍ ട്രെയിനും 22ന് വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്കുള്ള (06016) ട്രെയിനും റദ്ദാക്കി.