നൂറുദ്ദീൻ സാഹിബ് അനുസ്മരണവും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും നടത്തി

0 2,016

നൂറുദ്ദീൻ സാഹിബ് അനുസ്മരണവും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും നടത്തി

ഇരിട്ടി : മുൻ മന്ത്രിയും ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മാനേജരുമായിരുന്ന കെ .പി. നൂറുദ്ദീൻ സാഹിബിന്റെ നാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും എടൂർ മൈത്രീ ഭവനിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്ത്തുക്കളുടെ വിതരണവും നടത്തി. എം ജി കോളേജിൽ നടന്ന പുഷ്പാർച്ചനയിൽ മാനേജർ സി.വി. ജോസഫ്, വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി, ഡയറക്ടർമാരായ സി .വി. എം. വിജയൻ, വത്സരാജ്, കോളേജ് സൂപ്രണ്ട് സത്യാനന്ദൻ, ഐ ടി ഐ പ്രിൻസിപ്പാൾ വിൻസെന്റ് ജോർജ്ജ് എന്നിവർ പങ്കെടുത്തു. തുടർന്ന് എടൂർ കാരാപറമ്പ് മൈത്രീ ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ കോളേജ് മാനേജർ സി.വി. ജോസഫ് ഇവിടുത്തെ അന്തേവാസികൾക്കായി  ഭക്ഷ്യ വസ്തുക്കൾ കൈമാറി