ഇനി ഫുൾ സ്മാർട്ട്‌ ആർ സി എൽ പി

0 349

ഇനി ഫുൾ സ്മാർട്ട്‌ ആർ സി എൽ പി

 

വെങ്ങപ്പള്ളി ആർ സി എൽ പി സ്കൂൾ ഇനി സമ്പൂർണ സ്മാർട്ട്‌ ക്ലാസ് റൂം ഉള്ള സ്കൂളായി മാറും. സമ്പൂർണ സ്മാർട്ട്‌ ക്ലാസ് റൂം പ്രഖ്യാപനം കൽപ്പറ്റ എം എൽ എ സി കെ ശശീന്ദ്രൻ സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. എം എൽ എ ഫണ്ടിൽ നിന്നും ഒന്നേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്സ്‌ റൂമുകൾ സ്മാർട്ട്‌ ആക്കിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ അലുമിനി അസോസിയേഷൻ ഒരു ക്ലാസ്സ്‌ റൂമും, രണ്ട് ക്ലാസ് റൂമുകൾ കൈറ്റും സ്മാർട്ട്‌ ആക്കി മാറ്റി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേണുക അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്ര ടീച്ചർ സ്വാഗതവും ഷിമിടീച്ചർ നന്ദിയും പറഞ്ഞു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി എം നാസർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ദീപ രാജൻ, വാർഡ് മെമ്പർമാരായ കെ രാമൻ, ശ്രീജ ജയപ്രകാശ്, അലുമിനി അസോസിയേഷൻ സെക്രട്ടറി കിഷോർ തുടങ്ങിയവർ സംസാരിച്ചു.