എന്‍പിആര്‍: മാര്‍ച്ച്‌ 16ന് സര്‍വകക്ഷി യോഗം വിളിച്ച്‌ മുഖ്യമന്ത്രി

0 117

 

തിരുവനന്തപുരം: സെന്‍സസിനെ കുറിച്ച്‌ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 16ന് സര്‍വകകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ല. സെന്‍സസിന് ഇതുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍പിആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇത് സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.