മെഡിക്കല്‍ കോളേജ് ഹൃദയവിഭാഗത്തില്‍ ലൈബ്രറിയൊരുക്കി എന്‍.എസ്.എസ് യൂണിറ്റ്

0 431

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഹൃദയ വിഭാഗത്തില്‍ ലൈബ്രറി ഒരുക്കി കെ.കെ.എന്‍ പരിയാരം എച്ച്.എസ്.എസ് എന്‍ എസ് എസ് യൂനിറ്റ് മാതൃകയായി. എന്‍ എസ് എസ് യൂണിറ്റിലെ വളണ്ടിയര്‍മാര്‍ ശേഖരിച്ച വ്യത്യസ്ഥ വിഷയങ്ങളടങ്ങിയ പുസ്തകങ്ങളാണ് ലൈബ്രറിയില്‍ സജ്ജീകരിച്ചത്. പ്രിന്‍സിപ്പാള്‍ കെ.അനില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ സി.ഷീന അധ്യക്ഷത വഹിച്ചു. ടി.പ്രകാശന്‍, നാസിഫ തുടങ്ങിയവർ സംസാരിച്ചു.