കേളകം: കൊട്ടിയൂർ എൻ.എസ്.എസ്.കെ. യു.പി. സ്കൂൾ വാർഷികവും, വിരമിക്കുന്ന പ്രധാനാദ്ധ്യാപകൻ പി.വി.പവിത്രന് യാത്രയയപ്പ് സമ്മേളനവും നടത്തി. ചടങ്ങ് നടനും, സിനിമാ നിർമ്മാതാവുമായ അമർ രാമചന്ദ്രൻ ഉദ്ഘാടനം നടത്തി. മാനേജർ കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഇ.കെ. മീന മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, എ.ഇ.ഒ വിജയലക്ഷ്മി എന്നിവർ പ്രതിഭകളെയും, സ്കോളർഷിപ്പ് ജേതാക്കളെയും ആദരിച്ചു. എൻ.എസ്.എസ്. പ്രതിനിധി സഭാംഗം വി.ആർ. ഗിരീഷ് എന്റോവ്മെന്റ് വിതരണം നടത്തി. ഹെഡ് മാസ്റ്റർ പി.വി.പവിത്രൻ, എം.വി.ചാക്കോ, പി.എസ്.മോഹനൻ, എം.ഷൈലജ, വി.എ.ശിവദാസൻ, പി.കെ.ദിനേശ്, ജയ ബിജു, കുമാരി നിയ മരിയ, എം.ദേവരാജ് എന്നിവർ സംസാരിച്ചു.