സൗദിയില്‍ രണ്ട് ലക്ഷംപേരില്‍ വരെ കൊറോണ എത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി ……

0 803

സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ആയേക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജനം കര്‍ഫ്യൂവും സാമൂഹിക അകലവും പാലിക്കുന്നതിനനുസരിച്ചായിരിക്കും രോഗികളുടെ എണ്ണത്തിലെ വര്‍ധനവെന്നും അദ്ദേഹം വ്യക്തമാക്കി. ……
നമ്മുടെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതോടൊപ്പം മഹാമാരി തടയുന്നതിനുള്ള നിശ്ചയാദാര്‍ഢ്യവും ഒരു സമൂഹമെന്ന നിലയില്‍ വേണം. അത്തരത്തിലുള്ള നിര്‍ണായക നിമിഷത്തിലൂടെയാണ്‌ കടന്നുപോകുന്നത്’ സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബ്യഹ് പറഞ്ഞു……

സൗദിയില്‍ നിലവില്‍ 2795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 41 പേര്‍ മരിക്കുകയുമുണ്ടായി. കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിയ പഠനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആകുമെന്ന് പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു…….