കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ  പുനരുദ്ധാരണത്തിന് 5.2 കോടിയുടെ ഭരണാനുമതി

0 558

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണത്തിന് 5.2 കോടിയുടെ ഭരണാനുമതി

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖാന്തരമാണ് അപേക്ഷ നല്‍കിയിരുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുണ്ടേരി ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെട്ട 11 റോഡുകള്‍ക്കാണ് ഭരണാനുമതിയായത്.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ കറുവന്‍ വൈദ്യര്‍ പീടിക- എളയാവൂര്‍ സൗത്ത്, എളയാവൂര്‍ സൗത്ത്-കാപ്പാട് എന്നീ റോഡുകള്‍ക്ക് 1.5 കോടി രൂപയും, ചേനോളി ജംഗ്ഷന്‍-ധനലക്ഷ്മി റോഡ്, ധനലക്ഷ്മി ആശുപത്രി-കണ്ണോത്തുംചാല്‍ റോഡ് എന്നിവയ്ക്ക് 40 ലക്ഷം രൂപ വീതവും, ചേനോളി ജംഗ്ഷന്‍- കോര്‍ജാന്‍ സ്‌കൂള്‍ റോഡിന് 80 ലക്ഷം രൂപയും, ചതുരക്കിണര്‍-ആയങ്കി റോഡ്, വലിയന്നൂര്‍ വില്ലേജ് ഓഫീസ്- നോര്‍ത്ത് യു പി സ്‌കൂള്‍ റോഡ്, മാച്ചേരി പഞ്ചായത്ത് കിണര്‍-യു പി സ്‌കൂള്‍ നുച്ചിലോട് റോഡ്, പടിക്ക് താഴെ ശ്മശാനം റോഡ്-ചോയാത്ത് മുക്ക്-പടിക്ക് താഴെപീടിക റോഡ്, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പറമ്പ്-മീന്‍കടവ്, താറ്റ്യോട് അംഗനവാടി കനാല്‍ എന്നീ റോഡുകള്‍ക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. പദ്ധതി നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേനയാണ് നടത്തേണ്ടത്.