വിദേശത്തുനിന്ന് വന്ന 91 പ്രവാസികളിൽ 57 പേർ വീടുകളിലും 32 പേർ ജില്ലയിലെ വിവിധ കൊറോണ കെയർ സെന്ററുകളിലും ക്വാറന്റ് നിൽ

0 494

വിദേശത്തുനിന്ന് വന്ന 91 പ്രവാസികളിൽ 57 പേർ വീടുകളിലും 32 പേർ ജില്ലയിലെ വിവിധ കൊറോണ കെയർ സെന്ററുകളിലും ക്വാറന്റ് നിൽ

വിദേശത്തുനിന്ന് വന്ന 91 പ്രവാസികളിൽ 57 പേർ വീടുകളിലും 32 പേർ ജില്ലയിലെ വിവിധ  കൊറോണ കെയർ സെന്ററുകളിലും ക്വാറന്റ് നിലാണ്. 2 പേർ ആശുപത്രിയിൽ ഐസോലേഷനിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4348 പേരിൽ 3244 പേർ വീടുകളിലും 1103 പേർ ജില്ലയിലെ വിവിധ കൊറോണ കെയർ സെന്ററുകളിലും ക്വാറന്റീനി
ലാണ്. ഒരാൾ ആശുപ്രതിയിൽ ഐസോലേഷനിലാണ്.നിലവിലുള്ള കോവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ട 22 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
ഇതുവരെയായി ജില്ലയിൽ നിന്നും 4454 സാമ്പിളുകൾ പരിശോധന യ്ക്കയച്ചതിൽ 4277എണ്ണത്തിന്റെ ഫലം ലഭ്യമായിട്ടുണ്ട്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിൽ ഇതുവരെയായി 118 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടി ട്ടുണ്ട്. ഇതിൽ 115 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

(കണ്ണൂർ ജില്ലാ ആശുപ്രതി. 23, തലശ്ശേരി ജനറൽ ആശുപ്രതി 11, അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം 53, കണ്ണൂർ ഗവ: മെഡിക്കൽകോളേജ് 17, ഗവ: മെഡിക്കൽ കോളേജ്, കോഴിക്കോട് 3, ഗവ: മെഡിക്കൽകോളേജ് എറണാകുളം, കളമശ്ശേരി 2).
ബാക്കി 3 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് (അഞ്ചര ക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രം 2, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 1)
ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ ഇന്ന് 7730 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 43 പേർക്ക് തുടർ കൗൺസലിങ്ങ് നൽകി. കൂടാതെ മാനസികരോഗം മൂലം ചികിത്സയിലുള്ള 62 പേർക്കും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന 44 കുട്ടികളുടെ രക്ഷിതാക്കൾക്കും ഒററയ്ക്ക് താമസിക്കുന്ന 191 മുതിർന്ന പൗരൻമാർക്കും കൗൺസലിങ്ങ് നൽകി.
ജില്ലാ അതിർത്തികളിൽ പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റുകളിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വന്ന 152 വാഹനങ്ങളിൽ യാത്ര ചെയ്ത 441 പേരെ പരിശോധിച്ചു. ഇതിൽ 340 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. 252 പേരെ കോവിഡ് കെയർ സെന്ററുകളിലും 189 പേരെ വീടുകളിലും കാറന്റീനിൽ കഴിയുന്നതിന് നിർദ്ദേശം നൽകി അയക്കുകയും ചെയ്തു.