അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശവെച്ച കുറ്റം ; പ്രതികളെ എക്സൈസ് പിടികൂടി

0 1,042

അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശവെച്ച കുറ്റം ; പ്രതികളെ എക്സൈസ് പിടികൂടി

അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശ മദ്യം കൈവശംവെച്ച കുറ്റത്തിന് വെള്ളമുണ്ട പുളിഞ്ഞാൽ സ്വദേശികളായ നമ്പൻ വീട്ടിൽ അബ്ദുറഹ്മാൻ എൻ (44), ചെറുമക്കൽ വീട്ടിൽ മജീദ്. സി (52) എന്നിവരെ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. ഇവരുടെ കൈവശം നിന്നും യഥാക്രമം 6 ലിറ്റർ,4 ലിറ്റർ മദ്യം പിടികൂടി. ഇവർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു.