വാളയാറില്‍, 72കാരിയായ വീട്ടമ്മയെ ബലാത്‌സംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; പണവും സ്വര്‍ണമാലയും കവര്‍ന്നു; പ്രതി അറസ്റ്റില്‍

0 337

 

 

 

പാലക്കാട്: ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. വാളയാര്‍ എലപ്പുള്ളിയില്‍ നടന്ന സംഭവത്തില്‍ കരിമിയന്‍കോട് കെ. ബാബുവിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയില്‍ നിന്നും മോഷ്ടിച്ച മാലയും നഷ്ടപ്പെട്ട പണവും ഇയാളില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി വൈകിയാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണു വയോധിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

വീടിന്റെ വേലി ചാടി കടന്നെത്തിയ പ്രതി ഫ്യൂസ് ഊരി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് വീട്ടമ്മയെ പീഡിപ്പിച്ചതും. സ്വര്‍ണം കര്‍ന്നതും.സംഭവം നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു പ്രതിയെ സമീപത്തു കണ്ടെന്ന പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്. വീട്ടമ്മയുടെ ഭര്‍ത്താവ് 8 വര്‍ഷം മുന്‍പാണു മരിച്ചത്. രണ്ടു പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചതോടെ മകന്‍ മാത്രമായി ഇവര്‍‍ക്കൊപ്പം. 5 വര്‍ഷം മുന്‍പു മകന്‍ ജീവനൊടുക്കിയതോടെ തനിച്ചായി.