മസ്കറ്റ്: ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
മസ്കറ്റില്‍നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ഇബ്രിയിലെ ഖുബാറില്വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒലിച്ചു പോകുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.
ഹെലികോപ്ടര്‍ സഹായത്തോടെയുള്ള തെരച്ചിലില്‍ തിങ്കളാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച രണ്ടുപേരും ഇബ്രിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിപ്പുകാരായിരുന്നു.