രാജസ്ഥാനിലും ഒമിക്രോൺ; ജയ്പൂരിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു

0 3,957

രാജസ്ഥാനിലും ഒമിക്രോൺ; ജയ്പൂരിൽ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചു

 

മഹാരാഷ്ട്രക്ക് പിന്നാലെ രാജസ്ഥാനിലും കോവിഡ് വൈറസിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ജയ്പൂരിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു.

കഴിഞ്ഞ മാസം 15 നായിരുന്നു ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. മഹാരാഷ്ട്രയിൽ ഏഴ് പേർക്ക്  ഒമിക്രോൺ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടാണ്.