മുംബൈയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസ്

0 2,429

മുംബൈയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസ്

മുംബൈ∙ രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്നു തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ 32 കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽനിന്ന് തിരിച്ചെത്തിയത്.

ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.