പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി വയോധികന്‍

0 382

പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി വയോധികന്‍

ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലെങ്കിലും കുഞ്ഞിരാമന്റെ തൊണ്ണൂറ്റിനാലാം പിറന്നാളിന് അല്‍പം  മാധുര്യം കൂടുതലുണ്ട്.  തന്റെ സഹജീവികള്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം ആ കണ്ണുകളില്‍ തെളിയുന്നുണ്ട്. പയ്യന്നൂര്‍ കിഴക്കെ കണ്ടങ്കാളിയിലെ മൊട്ടുക്കന്റെ കുഞ്ഞിരാമനാണ് തന്റെ തൊണ്ണൂറ്റിനാലാം പിറന്നാള്‍ ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുഞ്ഞിരാമനില്‍ നിന്നും   പയ്യന്നൂര്‍ എം എല്‍ എ സി കൃഷ്ണന്‍ ചെക്ക് ഏറ്റുവാങ്ങി. കഴിഞ്ഞ പ്രളയകാലത്തും കുഞ്ഞിരാമന്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പഴയകാല ചെത്തുതൊഴിലാളിയായ കുഞ്ഞിരാമന്  ബോംബെയിലുള്ള മകന്‍  പിറന്നാള്‍ ചെലവിനായി നല്‍കിയ തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കുടുംബാംഗങ്ങളും നാട്ടുകാരും വാര്‍ഡ് കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.