ആറളം കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി പഴം-പച്ചക്കറി വിപണന മേളക്ക് തുടക്കമായി

0 373

ആറളം കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണ സമൃദ്ധി പഴം-പച്ചക്കറി വിപണന മേളക്ക് തുടക്കമായി

വെളിമാനത്ത് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആഴ്ച ചന്തയോട് അനുബന്ധിച്ചാണ് മേള നടത്തുന്നത്.മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലക്കാണ് ഹോർട്ടി കോപ്പിൽ നിന്നുള്ള പച്ചക്കറികൾ ഇവിടെ വിപണനം നടത്തുന്നത് .

കർഷകർക്ക് അവരുടെ സ്വന്തം കൃഷിയിടങ്ങളിൽ വിളയിച്ച പച്ചക്കറി, കിഴങ്ങ് വർഗ്ഗം, പഴ വർഗ്ഗങ്ങൾ എന്നിവ ഇവിടെ വില്പന നടത്താവുന്നതാണ്. മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം വില കൂട്ടി ആണ് കർഷകരിൽ നിന്നും ഉല്പന്നങ്ങൾ ശേഖരിക്കുന്നത്.പ്രസ്തുത ഉല്പന്നങ്ങൾ 30% ശതമാനം വില കുറച്ച് വിപണനം നടത്തുകയും ചെയ്യുന്നു.

വെളിമാനത്ത് പ്രവർത്തിക്കുന്ന പി.കെ.വി.വൈ ജൈവ ക്ലസ്റ്ററിലെ ഉല്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കുന്നതാണ്. വിപണനമേളയുടെ ഉദ്ഘാടനവും ആദ്യ വില്പനയും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഷിജി നടുപറമ്പിൽ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.വേലായുധൻ, സ്ഥിരം സമിതി അദ്ധ്യക്ഷമാരായ റൈഹാനത്ത് സുബി, ഡോ. ത്രേസ്യാമ്മ കൊങ്ങോല, വാർഡ് മെമ്പർമാരായ ജിമ്മി അന്തി നാട്ട്, ഷാൻ്റി ,കൃഷി ഓഫീസർ സുബജിത് എസ്.എസ്, കൃഷി അസിസ്റ്റൻറ് സി.കെ സുമേഷ്, സി ഡി എസ് ചെയർപേഴസൺ സിൽവി എന്നിവർ പങ്കെടുത്തു.